
റേഷൻ വിതരണത്തിലെ തകരാറിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ ധർണ നടത്തി. വിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റുമുക്ക് റേഷൻ കടയുടെ മുമ്പിൽ ധർണ്ണ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അധ്യക്ഷത വഹിച്ച ധർണയിൽ ഡിസിസി ജനറൽ സെക്രട്ടറി പി. ശിവശങ്കരൻ, ബ്ലോക്ക് വൈസ് ഭാരവാഹികളായ ഇ. എം. ശിവൻ, കെ.എ. അനിൽകുമാർ, കെ. പി. രാധാകൃഷ്ണൻ, വി. കെ. രാഹുലൻ, എം.എസ്. രവീന്ദ്രൻ, മനു പള്ളത്ത്, ജിതേഷ് ബലറാം, എം.സി. ഗ്രേസി, കെ. വി.ഗോപി, ഉണ്ണികൃഷ്ണൻ, എം. പി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
അവണൂർ മണ്ഡലം കമ്മിറ്റി

സർവ്വർ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ സംവിധാനം മുഴുവൻ തടസ്സപ്പെട്ടിട്ടും അത് പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവണൂർ 164-ാം നമ്പർ റേഷൻ കടയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർമ്മം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി വി ബിജു അദ്ധ്യക്ഷത വഹിച്ചു. സുരേഷ് അവണൂർ, മണികണ്ഠൻ ഐ ആർ,ബിന്ദു സോമൻ, പി എൻ ഹരിദാസ്, അനിൽകുമാർ വി വി, പി കെ സുരേന്ദ്രൻ, ഓമന നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അയ്യന്തോൾ മണ്ഡലം കമ്മിറ്റി

പൊതുവിതരണ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.പി.സി.സി. ആഹ്വാനപ്രകാരം
അയ്യന്തോൾ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി റേഷൻ കടയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഈ പോസ് മിഷ്യൻ തകരാർ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും സാധാരണക്കാരായ ജനങ്ങളുടെ റേഷൻ മുടങ്ങിയിട്ട് സിവിൽ സപ്ലൈയിസ് വകുപ്പ് കാഴ്ച്ചക്കാരായി നിൽക്കുകയാണനും എ.പ്രസാദ് ആരോപിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് അധ്യക്ഷത വഹിച്ചു,
ഡി.സി.സി. മെമ്പർ വി.കെ. അശോകൻ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികളായ കെരാധാകൃഷ്ണൻ, രാജു കുരിയാക്കോസ്, സി.ബിനോജ്, രാമചന്ദ്രൻ പുതൂർക്കര, എ.കെ.ആനന്ദൻ, പാറയിൽ രാധാകൃഷ്ണൻ, ജീൻസ് തട്ടിൽ, പി.ആർ.വിജയകുമാർ, സണ്ണി വളപ്പില, ടി.എൻ. രാജീവ്, ഫ്രാൻസീസ് ഇ.വി, എം.എം. അനിൽകുമാർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയംഗം ജീൻസി പ്രീജോ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.സുമേഷ്, കൗൺസിലർമാരായ ശ്രീലാൽ ശ്രീധർ, ലാലി ജെയിംസ്, മഹിളാ കോൺഗ്രസ്സ് ഭാരവാഹികളായ ജോയ്സി ജോസ്, വത്സല ബാബുരാജ്, അർച്ചന അശോക്, ഹരിത് .ബി. കല്ലൂപാലം, ഷിബു വേഴപറമ്പിൽ, നിഖിൽ വടക്കൻ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.