വെള്ളാർകുളത്ത് റേഷൻ കടയിൽ നിന്ന് അരി കടത്താൻ ശ്രമം

    885

    വെള്ളാർകുളത്ത് റേഷൻ കടയിൽ നിന്ന് അരി കടത്താനുള്ള ശ്രമം ബിജെപി പ്രവർത്തകർ തടഞ്ഞു. എ.ആർ.ഡി 232-ാം നമ്പർ റേഷൻ കടയിൽ നിന്നാണ് അരികടത്ത് കൈയ്യോടെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ ചാക്ക് മാറ്റി നിറച്ച 4 ചാക്ക് അരി പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിയ നിലയിലും 9 ചാക്ക് കടക്കുള്ളിൽ വാഹനത്തിൽ കയറ്റാൻ കെട്ടിവെച്ച നിലയിലുമായിരുന്നു. കല്ലേപ്പാടം വടക്കൂട്ട് സജിതയാണ് ലൈസൻസി. എന്നാൽ കട നടത്തുന്നത് പുത്തിരിത്തറ കളത്തിൽത്തൊടി മൊയ്തു എന്നയാണ്. ബിജെപി മണ്ഡലം സെക്രട്ടറി പി.കൃഷ്ണകുമാർ അറിയിച്ചതിനേ തുടർന്ന് സ്ഥലത്ത് പോലീസ് എത്തി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തും.

    Advertisement
    Advertisement