കൊണ്ടാഴിയിൽ ഭാരത് ജോഡോ പദയാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു; കോൺഗ്രസ്സ് പ്രതിഷേധിച്ചു

72

സൗത്ത് കൊണ്ടാഴി സെന്ററിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതിനെതിരെ കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം അയ്യാവു. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബിജു തടത്തി വിള, വിജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ. സുദേവൻ, ഇ കെ മനോജ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണി കടമ്പാട്ട്, എ. ബി ബാലഗോപാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. രാഹുൽ, എം. രമേശ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, വിജയൻ കരിമ്പനക്കൽ, മണികണ്ഠൻ, സുജിത്ത് എന്നിവർ നേതൃത്വം നൽകി. പരാതി നൽകിയതിനെ തുടർന്ന് പഴയന്നൂർ പോലീസ് സ്ഥലം സന്ദർശിച്ചു.

Advertisement
Advertisement