എളനാട് വനത്തിൽ മാലിന്യം തള്ളിയ തമിഴ് നാട് സ്വദേശികൾ വന പാലകരുടെ പിടിയിൽ

35

പഴയന്നൂർ എളനാട് റോഡിൽ നടപ്പക്കുണ്ട് വന ഭാഗത്തു മാലിന്യം നിക്ഷേപിച്ച തഞ്ചവൂർ സ്വദേശികളാണ് കാർ സഹിതം എളനാട് ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പഴന്നൂർ ടൗണിൽ നിന്നു ഹോട്ടൽ മാലിന്യം ശേഖരിച്ചു കാട്ടിൽ നിക്ഷേപിക്കുകയായിരുന്നു. കാർത്തിക് (28), വീരപ്പൻ (40), ബലമുരുഗൻ (20), വേൽമുരുഗൻ (34), കാർത്തിക് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കേസ് എടുത്തു. ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എസ്.എൻ.രാജേഷ്, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ആർ. രാജീവ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ കെ.വി.രഘു, സന്ദീപ്, പ്രദീഷ്,, ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്.

Advertisement
Advertisement