പാർട്ടിക്കും നേതാക്കൾക്കും എതിരെ എൻഎം ശ്രീനിവാസൻ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം. ശ്രീനിവാസന് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും സിപിഎം ഏരിയ കമ്മിറ്റിയുടെ മറുപടി. ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ കത്തിൻ്റെ പൂർണ്ണരൂപം ഇങ്ങനെ. സിപിഐ(എം) മുൻ ചേലക്കര ഏരിയ കമ്മിറ്റി അംഗമായിരുന്ന എൻ എം ശ്രീനിവാസൻ പാർട്ടിക്കും , നേതാക്കൾക്കും എതിരെ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. 2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി സ്ഥാനാർഥികളെ പരാജയ പ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ പിരിച്ചു കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉപയോഗിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്തിന്‍റെ പേരിൽ പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു . തൃപ്തികരമായ മറുപടി തരാതെ ഇരിക്കുകയും ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞ് ലീവ് എടുത്ത് പോവുകയുമാണ് ചെയ്തത്. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ചേലക്കരയിലെ പാർട്ടി നേതാക്കൾക്കെതിരെ ശ്രീനിവാസൻ പരാതി നൽകി
. പരാതി സംസ്ഥാന കമ്മിറ്റി നേതാക്കൾ പങ്കെടുത്ത ഏരിയ കമ്മിറ്റിയിൽ പരിശോധിച്ച് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളികളയുകകയും ചെയ്തതാണ്.
2021 മുതൽ ശ്രീനിവാസൻ പാർട്ടി അംഗത്വത്തിൽ ഇല്ല.
പാർട്ടി എതിരാളിക്കളെ കൂട്ടുപിടിച്ച് പാർട്ടി
യേയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്നതിനാണ് തുടർച്ചയായി മാധ്യമങ്ങളിലൂടെ ഇപ്പോൾ കള്ളപ്രചാരവേല നടത്തി കൊണ്ടിരിക്കുന്ന
ത്. പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ശ്രീനിവാസൻ നടത്തുന്ന ജല്പനങ്ങളെ അവഞ്ജയോടുകൂടി തള്ളി കളയണം എന്ന് പാർട്ടി സഖാക്കളോടും ബന്ധുക്കളോടും അഭ്യർത്ഥിക്കുന്നു
.
എൻ എം ശ്രീനിവാസൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പാർട്ടിക്കെതിരേയും നേതാക്കൾക്കെതിരേയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സിപിഎം ഏരിയക്രട്ടറി കെ കെ മുരളീധരൻ്റെ കത്ത്.