തിരുവില്വാമല മേഖലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകൻ രഘു സീതാറാം രചിച്ച ഒറ്റയാൻ കവിത സമാഹാരം പ്രകാശനം ചെയ്തു. ചേലക്കര മേഖലയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ പകവത്ത് കഥാകൃത്തിന് ആദ്യാക്ഷരം പകർന്നു നൽകിയ അദ്ധ്യാപിക സിജി മോൾ ജോസഫിനു നൽകി പ്രകാശനം ചെയ്തു.
Advertisement
ജീവിതത്തിൽ ദുരിതം കൂടുകൂട്ടിയ നിത്യരോഗികൾക്ക് പുസ്തകം സമർപ്പിക്കുന്നതായ് മറുപടി പ്രസംഗത്തിൽ രഘു സീതാറാം പറഞ്ഞു
സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ മുല്ലയ്ക്കൽ പ്രധാന അദ്ധ്യാപിക പികെ ബിന്ദു അദ്ധ്യാപകരായ സുജമ്മ ജോസഫ് , പത്മശ്രീ പ്രേം കുമാർ മദർ പിടിഎ വൈസ് പ്രസിഡന്റ് ചിത്ര സിദ്ധാർത്ഥൻ മാധ്യമ പ്രവർത്തകർ ആയ എം ബി ഭാനുപ്രകാശ്, സിജി ഗോവിന്ദ്, ഗിരീഷ് രാധാകൃഷ്ണൻ സ്കൂൾ ലീഡർ ദീപ്തി കെ ജെ തുടങ്ങിയവർ സംസാരിച്ചു
Advertisement