മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ പിന്നിൽനിന്ന്‌ കുത്തിയെന്ന് രാഹുൽ ഗാന്ധി

4

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ പിന്നിൽനിന്ന്‌ കുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ആലപ്പുഴ കൊമ്മാടിയിൽ തിരഞ്ഞെടുപ്പുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ കമ്പനിക്കു നൽകിയതിലൂടെയാണ് അദ്ദേഹം മത്സ്യത്തൊഴിലാളികളെ പിന്നിൽനിന്ന്‌ കുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോൾ രക്തം പൊടിയില്ല. പിന്നീട്, രക്തമൊഴുകും. ഇങ്ങനെ പിന്നിൽനിന്നുകുത്തുന്നതിൽ മുമ്പൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇവർ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കഷ്ടപ്പാട് അറിഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു.