ബൈക്കിലെത്തിയ സംഘം മിനിലോറി തടഞ്ഞു നിർത്തി ഡ്രൈവറെ അക്രമിച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാടാനപ്പിള്ളി പത്താംകല്ല് ഉമ്മൽ ഖുറയിൽ അൽത്താഫ്(25), അത്താണി മനക്ക പറമ്പിൽ സായുജ് (23) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ മുണ്ടൂർ പള്ളിക്ക് സമീപമാണ് സംഭവം. പരിക്കേറ്റ ഡ്രൈവർ പഴഞ്ഞി പുലിക്കോട്ടിൽ വീട്ടിൽ സിജു സൈമൺ(24) അമല ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്കടിമയായവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻറ് ചെയ്തു. വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ചായിരുന്നു തർക്കവും അക്രമത്തിൽ പരിക്കേൽപ്പിച്ചതും. കേച്ചേരിയിൽ നിന്ന് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് കടന്നു പോകുവാൻ സൈഡ് നൽകിയില്ലെന്ന് പറഞ്ഞു ണ്ടായ തർക്കം, ബൈക്കിൽ മിനിലോറിയെ പിൻതുടർന്ന് മുണ്ടുരിലെത്തി വാഹനം തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു.
കൈത്തണ്ടയിലും വയറിലും കുത്തേറ്റു. പരിക്കേറ്റ ഡ്രൈവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി വയറിൽ പരിക്കേറ്റ ഇയാൾ ശസ്ത്രക്രിയക്കും വിധേയനായി. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
മുണ്ടൂരിൽ ബൈക്കിലെത്തി മിനിലോറി തടഞ്ഞ് ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
Advertisement
Advertisement