Home Film മാത്യു തോമസ്-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മാത്യു തോമസ്-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

0
മാത്യു തോമസ്-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മാത്യു തോമസ്-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നായയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിലെ രണ്ട് വീഡിയോ ഗാനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയിരുന്നു.
ടീസറിലും ഇതുവരെ പുറത്തിറങ്ങിയ നെയ്മറിലെ പാട്ടുകളിലുമൊക്കെ യുവത്വത്തിന്റെ ആഘോഷങ്ങളും കുസൃതികളുമാണ് ചിത്രമെന്ന സൂചനയായിരുന്നു നൽകിയിരുന്നത്. എന്നാൽ ട്രെയിലർ ഈ ചിന്തകളൊക്കെ മാറ്റുകയാണ്. സൗഹൃദത്തിനും പ്രണയത്തിനുമൊപ്പം മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകൾകൊണ്ടും സമ്പന്നമാണ് രണ്ടു മിനിറ്റ് 18 സെക്കന്റ് ദൈർഘ്യമുള്ള നെയ്മറിന്റെ ട്രെയിലർ.

ഒരു കിടിലൻ എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്. മെയ് 12-നാണ് ‘നെയ്മര്‍’ തിയേറ്ററുകളിലേക്ക് എത്തുന്നത്. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. ഇവർക്കൊപ്പം ശക്തമായൊരു കഥാപാത്രവുമായി തമിഴ് നടൻ യോഗ് ജാപ്പിയും ചേരുന്നു. പൊന്നിയിൻ സെൽവൻ 1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ തിളങ്ങിയ യോഗ് ജാപ്പി ‘അബ്രഹാമിന്റെ സന്തതി’കൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നെയ്മർ’.
ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്‌ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കോറോയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് ജസ്റ്റിൻ ജെയിംസാണ്. ഛായാഗ്രഹണം -ആല്‍ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഉദയ് രാമചന്ദ്രന്‍, വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണന്‍, കല -നിമേഷ് എം. താനൂര്‍, പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, സംഗീതം – ഷാൻ റഹ്മാൻ, അസോസിയേറ്റ് ഡയറക്ടര്‍ -മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പി.കെ. ജിനു, പി.ആര്‍.ഒ -എ.എസ്. ദിനേശ്, ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here