കാലവർഷം അവസാനത്തിൽ: കേരളത്തിൽ 22 ശതമാനം മഴക്കുറവ്

16

കാലവർഷം അവസാന പാദത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ 22 ശതമാനം മഴക്കുറവ്. ഔദ്യോഗികമായി 122 ദിവസം ( ജൂൺ 1- സെപ്റ്റംബർ 30) നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസവും പിന്നിട്ടപ്പോൾ കേരളത്തിൽ ഇപ്പോഴും കാലവർഷം ദുർബലമായി തുടരുന്നു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടതു 1789.7 മില്ലിമീറ്റർ മഴ. ഇതുവരെ പെയ്തത് 1402 മില്ലിമീറ്റർ മാത്രം. 22% കുറവ്.

ഓഗസ്റ്റ് അവസാനിക്കുമ്പോൾ (ജൂൺ 1-ഓഗസ്റ്റ് 31)
2021 22% കുറവ്
2020 9% കുറവ്
2019 5 % കൂടുതൽ
2018 35 % കൂടുതൽ
2017 21 % കുറവ്

b0ddee30 090c 40a9 8d42 9d9f0ecfe31a

ഓഗസ്റ്റ് മാസത്തിൽ ഇത്തവണ 2% കുറവ് മഴ

ഓഗസ്റ്റ് മാസത്തിൽ സാധാരണയായി 426.7 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ പെയ്തത് 416.1മില്ലിമീറ്റർ 2 % കുറവ്.

2020 35% കൂടുതൽ
2019 123% കൂടുതൽ
2018 96% കൂടുതൽ
2017 10% കൂടുതൽ

ജൂലൈ 20 % കുറവ്

ജൂലൈ മാസത്തിൽ സാധാരണയായി 726. 1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ പെയ്തത് 575.5 മില്ലിമീറ്റർ 20 % കുറവ്.

2020ൽ 29% കുറവ്
2019ൽ 21% കുറവ്.
2018ൽ 18% കൂടുതൽ

ജൂണിൽ 36 % കുറവ്

ജൂൺ മാസത്തിൽ 36% കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 643 മില്ലിമീറ്റർ സ്ഥാനത്തു ലഭിച്ചത് 408.4 മില്ലിമീറ്റർ.

2020 ൽ 17% കുറവ്
2019ൽ 44% കുറവ്
2018ൽ 15% കൂടുതൽ

bd4c2d22 5dc3 4a9b 8b87 40e9e0bf4137

കോട്ടയം ജില്ലയിൽ ശരാശരിയെക്കാൾ 9% അധിക മഴ ലഭിച്ചപ്പോൾ പത്തനംതിട്ട ജില്ലയിൽ ശരാശരി മഴ ലഭിച്ചു

ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസറഗോഡ് ആണെങ്കിലും (2009.9 mm) സാധാരണ ലഭിക്കേണ്ട (2699.6mm) മഴയെക്കാൾ 21% കുറവാണ് ഇതുവരെ ലഭിച്ചത്. അതെ സമയം എറണാകുളം (-8%) കോഴിക്കോട് ( -18%) ജില്ലകളിൽ കുറവ് മഴ ലഭിച്ചു.

ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് (37%) പാലക്കാട്‌ ( 33%) ജില്ലകളിൽ

കാലവര്ഷം തുടങ്ങി 92 ദിവസം പിന്നിട്ടിട്ടും തുടർച്ചയായി മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള പ്രധാന കാരണം.അതോടൊപ്പം 8 ന്യുന മർദ്ദങ്ങൾ കാലവർഷ സീസണിൽ ഇതുവരെ രൂപപ്പെട്ടുവെങ്കിലും ഒരെണ്ണം പോലും കാര്യമായി ശക്തി പ്രാപിച്ചില്ല.

f863f5ff 67dc 47a1 90c5 a70386dcde5c

കാലവർഷ മഴയെ കാര്യമായി സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥ പ്രതിഭാസമായ MJO ( മാഡൻ ജൂലിയൻ ഓസിലേഷൻ ) ഇത്തവണ പലതവണ വന്നെങ്കിലും പൊതുവെ ദുർബലമായിരുന്നു. ഇന്ത്യൻ മഹാസമുദ്ര പ്രതിഭാസമായ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD ) നെഗറ്റീവ് ഫേസിലേക്ക് മാറിയതും ഇത്തവണ മഴ കുറയാൻ കാരണമായി